തിരുവനന്തപുരം : സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനകളെ മുഖം നഷ്ടപ്പെട്ട ഒരു നേതാവിെന്റ വിലാപമായി കണ്ടാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് . വര്‍ഗീയതയെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത് . മതേതരത്വം സംസാരിക്കാന്‍ സി.പി.എമ്മിന് യോഗ്യതയില്ല . തരാതരം വര്‍ഗീയതയെ പുണരുന്ന പാര്‍ട്ടിയാണതെന്നും അദ്ദേഹം പറഞ്ഞു .
പുത്രസ്നേഹത്താല്‍ പാര്‍ട്ടി സെക്രട്ടറി ബധിരനും അന്ധനും മൂകനുമായിരിക്കുകയാണ് . കേന്ദ്ര ഏജന്‍സികളുടെ വരവ് പലരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോടിയേരിയെ ഉദ്ദേശിച്ചാണോ – അദ്ദേഹം ചോദിച്ചു .