ആലപ്പുഴ: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തിലുള്ളത് നാലുപേര്‍. കായംകുളം ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒരാളെ ഒഴിവാക്കിയിരുന്നു.
83 പേരെ ഇന്നലെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. 99 പേരെ ഒഴിവാക്കുകയും ചെയ്തു. ആകെ 1283 പേരാണ് ഹോം ക്വാറന്റൈനില്‍ ഉള്ളത്. ഇന്നലെ ഫലം വന്ന 19 സാന്പിളുകളും നെഗറ്റീവ് ആണ്. ഇന്നലെ പരിശോധനയ്ക്കയച്ച 77 സാന്പിളുകളടക്കം 187 സാമ്ബിളുകളുടെ ഫലങ്ങളാണ് ലഭിക്കാനുള്ളത്. 153 പേര് ഇന്നലെ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടു. 582 പേര് ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം വഴിയും ബന്ധപ്പെട്ടു. 31105 വീടുകള്‍ നിരീക്ഷണസംഘങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.