റിയാദ്: സൗദി അറേബ്യയില്‍ 355 പേര്‍ക്ക് കൂടിരോഗം സ്ഥിരീകരിച്ചു . ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3287 ആയി ഉയരുകയും ചെയ്തു.പുതുതായി മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 44 ആയി.

രാജ്യത്ത് 45 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളില്‍ ഓരോന്ന് വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ് രജിസ്റ്റര്‍ ചെയ്തത്.

പുതിയ രോഗികളില്‍ 89 പേര്‍ മദീനയിലാണ്. റിയാദില്‍ 83, മക്കയില്‍ 78, ജിദ്ദയില്‍ 45, തബൂക്കില്‍ 26, ഖത്വീഫില്‍ 10, യാംബുവില്‍ നാല്, ത്വാഇ-ഫില്‍ നാല്, ദറഇയയില്‍ നാല്, ഹുഫൂഫിലും ഉനൈസയിലും അല്‍ഖര്‍ജിലും രണ്ട് വീതവും ഖമീസ് മുശൈത്ത്, അഹദ് റഫീദ, ബീഷ, അല്‍ബാഹ, റിയാദ് അല്‍ഖബ്റ, നജ്റാന്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.