കോഴിക്കോട്: കോവിഡ് ബാധിച്ച്‌ അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു.കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്റ്റനന്‍റ് കമാന്‍ഡര്‍ സാബുന്‍ എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് ടെക്സാസില്‍ മരിച്ചത്.

ഹോസ്റ്റലില്‍ നിന്നാണ് പോളിന് രോഗ ബാധയേറ്റത്.ടെക്സാസിലെ ഡലാസില്‍ പ്രീ-മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു പോള്‍. ഇതോടെ കൊവിഡ്- 19 രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ഇന്ന് നാല് മലയാളികള്‍ മരിച്ചു