ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 69,000ല്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണങ്ങള്‍ 55,000 കടന്നു. മഹാരാഷ്ട്രയില്‍ രോഗവ്യാപനം തീവ്രമായി തുടരുന്നു. തെലങ്കാനയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടക്കുന്നു.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 29,75,702 ഉം. ആകെ മരണസംഖ്യ 55,794 ആയി. 24 മണിക്കൂറിനിടെ 69,878 പോസിറ്റീവ് കേസുകളും 945 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , കര്‍ണാടക , തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം 14,000ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസിലെ 288 ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു, മുംബൈ, താനെ, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്.
കഴിഞ്ഞ 21 ദിവസത്തിനിടെ ബംഗളൂരുവിലാണ് രോഗികളുടെ എണ്ണില്‍ വലിയ വര്‍ധനവുണ്ടായത്. 24 മണിക്കൂറിനിടെ 63,632പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗമുക്തരുടെ 22 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 74.69 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുകയാണ്.