മുംബയ്: കൊവിഡ് ബാധിച്ച്‌ മുംബയില്‍ മലയാളി മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും രോഗം ഉണ്ടോ എന്ന് വ്യക്തമല്ല.

അതിനിടെ പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി നാരായണസ്വാമി ഉള്‍പ്പടെയുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഓഫീസിലെ മറ്റാര്‍ക്കെങ്കിലും രോഗബാധ ഉണ്ടോ എന്ന് വ്യക്തമല്ല.