ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 3100 കോടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പി.എം. കെയേഴ്സ് ഫണ്ടില്‍ നിന്നാണ് 3100 കോടി അനുവദിച്ചിരിക്കുന്നത്. ഇതില്‍ 1000 കോടി രൂപ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ചെലവഴിക്കും. 2000 കോടി രൂപ വെന്റിലേറ്റര്‍ നി‌‌ര്‍മ്മാണത്തിനായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡിനെതിരായ വാക്സിന്‍ നി‌ര്‍മ്മാണത്തിനായി നൂറു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിനായി മാര്‍ച്ച്‌ 27 നാണ് പി.എം കെയേഴ്സ് പണ്ട് രൂപീകരിച്ചത്. 50 ദിവസം പൂര്‍ത്തിയാകുമ്ബോഴാണ് 3100 കോടി അനുവദിച്ച്‌ ഉത്തരവായിരിക്കുന്നത്.

2000 കോടി ഉപയോഗിച്ച്‌ രാജ്യത്ത് 50000 വെന്റിലേറ്റര്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ കീഴിലുള്ള കൊവിഡ് ആശുപത്രികളിലേക്ക് ഇവ എത്തിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള താമസസൗകര്യം,​ ഭക്ഷണം,​ മെഡിക്കല്‍ സേവനം,​ യാത്രാസൗകര്യം എന്നിവ ഒരുക്കാനാണ് 1000 കോടി വിനിയോഗിക്കുന്നത്.