കൊവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിന്‍റെ ഓക്സിജന്‍ നഴ്സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്.

ഓക്സിജന്‍ ഫലപ്രദമായി ഉപയോ​ഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജന്‍ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്.