ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് മരിച്ചത്. 20 വയസായിരുന്നു. ഡല്‍ഹിയില്‍ നിന്ന് 13 ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ആകാശ് മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആകാശ്. ഇന്ന് ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.