ദുബായ്: കൊവിഡ്19നെ തുരത്താന്‍ അത്യാധുനിക സ്മാര്‍ട് ഹെല്‍മറ്റുമായി ദുബായ്. രോഗ ബാധിതരെ തിരിച്ചറിയുന്നതിനുള്ള സ്മാര്‍ട് ഹെല്‍മെറ്റ് ഡിപി വേള്‍ഡിന്റെ സേഫ്റ്റി സൊല്യുഷന്‍ ദാതാക്കളായ വേള്‍ഡ് സെക്യൂരിറ്റിയാണ് വികസിപ്പിച്ചത്.
ഹെല്‍മെറ്റ് ഉപയോഗിച്ച് സ്പര്‍ശിക്കാതെ തന്നെ രോഗികളെ കണ്ടെത്താന്‍ കഴിയും. കൂടാതെ, സുരക്ഷാ മികവോടെ ആളുകളുടെ പോക്കുവരവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. യുഎഇയില്‍ ഇതാദ്യമാണ് സാങ്കേതിക മികവുള്ള സ്മാര്‍ട് ഹെല്‍മറ്റ്.
ശരീരോഷ്മാവ് രേഖപ്പെടുത്തല്‍, ദ്രുത പരിശോധന, വാഹനങ്ങളുടെയും യാത്രക്കാരുടെയും പെട്ടന്നുള്ള സ്‌ക്രീനിങ്, പെട്ടന്ന് മുഖം തിരിച്ചറിയലും ഐഡന്റിറ്റി പരിശോധിക്കലും എന്നിവയും ഹെല്‍മറ്റിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
നിരവധി വര്‍ഷത്തെ ഗവേഷണത്തിലൂടെ ഏറെ നവീകരണപ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാണ് ഹെല്‍മെറ്റ് നിര്‍മിച്ചത്. നൂതനവും ദൃഢമാര്‍ന്നതും എന്നാല്‍, ഭാരം കുറഞ്ഞതുമായ വസ്തുക്കളാല്‍ നിര്‍മിച്ച ഹെല്‍മറ്റ് കൃത്യതയുള്ള സെന്‍സറുകള്‍, പ്രൊസസ്സറുകള്‍, ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ എന്നിവയാല്‍ സജ്ജമാക്കിയിട്ടുള്ളതാണ്.