തിരുവനന്തപുരം:കഠിനംകുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മരിയന്‍ എന്‍ജിനിയറിംഗ് കോളേജില്‍ നടക്കുന്ന ക്വാറന്റൈന്‍ സെന്ററില്‍ രണ്ടാംഘട്ട ടെസ്റ്റ് പരിശോധനകള്‍ പൂര്‍ത്തീകരിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായി കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ചത്. .പുതിയ കെട്ടിടം കണ്ടെത്തി കൂടുതല്‍ ആള്‍ക്കാരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തില്‍ ഇപ്പോള്‍ 180 പേര്‍ നിരീക്ഷണത്തിലുണ്ട്.
എല്ലാ വാര്‍ഡിലും കണ്‍വീനര്‍മാരെ കൂടാതെ വാര്‍ഡ് മെമ്ബര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. പുതുക്കുറിച്ചി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഗോഡ് ഫ്രെ, വാര്‍ഡ്തല സമിതിയുടെയും ഹെല്‍പ്പ് ഡെസ്കിന്റെയും, മരിയന്‍ എന്‍ജിനിയറിംഗ് കോളേജ് സെന്ററിന്റേയും ചുമതലയുള്ള ചേരമാന്‍ തുരുത്ത് ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍മദ് ഖാന്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാം വെല്ലിംഗ്ടണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ട് പി.ഫെലിക്സ്, സെക്രട്ടറി മിനി, അഡീഷണല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവരാണ്.