കൊല്ലം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലം മത്സ്യബന്ധന തുറമുഖം നിയന്ത്രിക്കാന്‍ എന്‍ സി സി കേഡറ്റുകള്‍ . ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ചെയ്തുവന്ന ചുമതലകള്‍ എന്‍ സി സി കേഡറ്റുകളെ ഏല്‍പ്പിച്ചത് . സാമൂഹ്യ അകലപാലനം ഉറപ്പാക്കല്‍, പാസ് പരിശോധന, ബോധവത്കരണം തുടങ്ങിയ ചുമതലകളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത് . കൊല്ലം ഗ്രൂപ്പ് എന്‍ സി സി കേഡറിലെ അംഗങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് .
ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അജിത് റാണ, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ സുഗതോ സെന്‍, കമാന്‍ഡര്‍ ഓഫീസര്‍ കേണല്‍ എം സി ശര്‍മ, എ ഒ മേജര്‍ മുന്നി പങ്കജ്, എ എന്‍ ഒ ഡോ ക്യാപ്റ്റന്‍ വല്‍സല ചന്ദ്രന്‍, കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ പ്രതീപ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചുമതല നിര്‍വഹണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയുളള ഹാര്‍ബറിന്റെ പ്രവര്‍ത്തന സമയത്ത് മൂന്ന് ഷിഫ്റ്റുകളിലായാണ് എന്‍ സി സി കേഡറ്റുകള്‍ പ്രവര്‍ത്തിക്കുക . എന്‍ സി സി കേഡറ്റുകളുടെ സേവനം മെയ് 17 വരെ ഉണ്ടായിരിക്കും .