കൊല്ലം : കൊല്ലം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ 75 പേരെ ഗൃഹനിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറയിച്ചു . നാല് പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. 84 പേരെയാണ് ഇന്നലെ ഗൃഹനിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. ആശുപത്രിയില്‍ നിന്നും രണ്ട് പേരെയും ഒഴിവാക്കി. കോവിഡ് പോസിറ്റീവ് ആയ മൂന്ന് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ ആകെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 16 പേരും ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. ഫലം നെഗറ്റീവ് ആയതിനു ശേഷം ഒരാള്‍ മരണപ്പെട്ടിരുന്നു. ഗൃഹനിരീക്ഷീണത്തില്‍ ഇന്നലെ 1400 പേരാണുള്ളത്. 20175 പേര്‍ ഇതിനകം ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആരോഗ്യവിഭാഗം ഇന്നലെ മാത്രം 10476 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആറ് പേര്‍ക്ക് കൗണ്‍സിലങ് നടത്തി. ശേഖരിച്ച് അയച്ച സാമ്ബിളുകളില്‍ ഇനി 45 പേരുടെ ഫലം കൂടി വരാനുണ്ട്.