പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകളുള്ള ജില്ലകളിലൊന്നായി പാലക്കാട് മാറി. ഇതോടെ അതിര്‍ത്തി ജില്ല ആശങ്കയിലായി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 30ല്‍ 28 ഉം അതിര്‍ത്തി കടന്നുവന്നവരെന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍.
രണ്ടാഴ്ച മുമ്ബ് കൊറോണ മുക്തമായ ജില്ലയാണ് പാലക്കാട്. പിന്നീട് വളരെ പെട്ടന്നാണ് 82 കൊറോണ കേസുകളിലേക്ക് എത്തുന്നത്. ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോടിനും കണ്ണൂരിനും ഒപ്പം പാലക്കാടും വൈറസ് രോഗികള്‍ വര്‍ധിക്കുമ്ബോള്‍ സമൂഹവ്യാപനമെന്ന ഭിതിയുമുണ്ട്.
അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 3 പേര്‍ക്ക് രോഗം രോഗവ്യാപനം ഉണ്ടായതും കഴിഞ്ഞ ദിവസത്തെ രണ്ടുപേരുടെ സമ്ബര്‍ക്കത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നതും കണക്കിലെടുത്താണ് സമൂഹ്യവ്യാപനമെന്ന ഭീതിയിലേക്ക് ജില്ല കടക്കുന്നത്. ഇത് തടയാന്‍ നിലവില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. 18 ഹോട്ട്‌സ്‌പോട്ടുകളാണ് പാലക്കാട് ഉള്ളത്. രോഗബാധിതരുടെ എണ്ണം കൂടുന്നത് അനുസരിച്ച് കൂടുതല്‍ പ്രദേശങ്ങള്‍ കരുതല്‍ മേഖലയ്ക്ക് കീഴില്‍ വരും.