കണ്ണൂര്‍ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിയത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശി ആണ് കുഞ്ഞിന് ജന്മം നല്കി . ഇന്ന് ഉച്ചയോടെയാണ് യുവതി പ്രസവിച്ചത് . പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടി സജ്ജീകരിച്ച ഓപ്പറേഷന് തീയേറ്ററിലേക്ക് യുവതിയെ മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊറോണ ചികിത്സയിലായിരുന്ന യുവതിക്ക് രണ്ടു ദിവസം മുന്നെയാണ് രോഗം ഭേദമായത്. കുഞ്ഞിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊറോണ വൈറസ് വിമുക്തയായ യുവതി പ്രസവിക്കുന്നത് . അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു