കോഴിക്കോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. മുക്കം മുത്തേരിയിൽ ഓട്ടോ യാത്രയ്ക്കിടെ വയോധികയെ പീഡിപ്പിച്ചു കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കണ്ണൂർ ജില്ലയിലെ കതിരൂരിൽ നിന്നും നടക്കാവ് പൊലീസാണ് ഇയാളെ പിടികൂടിയത്.
വെസ്റ്റ് ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ് വനിതാ ഹോസ്റ്റലിലാണ് മുജീബ് റഹ്മാൻ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. തടവുകാർക്കായി ഒരുക്കിയ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാണ് ഇത്. സെപ്തംബർ 20 ന് രാത്രിയാണ് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടത്.