ജമ്മു: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 65 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. പരോള്‍ ലഭിച്ച 22 പേര്‍ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായവരാണ്. 32 പേര്‍ വിചാരണ നേരിടുന്നവരും ഒമ്ബത് പേര്‍ 107, 109, 151 വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടുന്നവരും 19 പേര്‍ മറ്റ് തടവുകാരുമാണ്.

ജസ്റ്റിസുമാരായ ഗീത മിത്തല്‍, രജ്നേഷ് ഓസ്വാള്‍ എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്.