ഡിട്രോയിറ്റ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം മുഴുവൻ കൊറോണ വൈറസ് പേമാരി മൂലം കെടുതിയിലായിരുക്കുകയാണ്. ചിലർക്ക് ഉറ്റവരെ നഷ്ടമായി, ചിലർ ആശുപത്രികളിൽ വെൻ്റിലേറ്ററിൽ മരണത്തോട് മല്ലടിക്കുന്നു, മറ്റു ചിലർ വീടുകളിൽ പനിയും ശ്വാസം മുട്ടലുമൊക്കെയായി കഴിയുന്നു. മിഷിഗണിൽ കഴിഞ്ഞ 40 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ (ഡി.എം.എ.) എന്ന സാംസ്ക്കാരിക സംഘടന, കൊറോണ പേമാരിയിലും, അതിജീവനത്തിൻ്റെ പാതയിലാണ്.
സംഘടനയുടെ തുടക്കം മുതലുള്ള പ്രവർത്തകനും, മുൻ പ്രസിഡൻറും, ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗവും, നോർത്ത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായിരുന്ന ജോസഫ് മാത്യൂ (അപ്പച്ചൻ), കോവിഡ് ബാധയാൽ നിര്യാതനായതിൻ്റെ ദുഃഖത്തിൽ നിന്നും കരകയറുന്ന സംഘടന അംഗങ്ങൾക്ക്, ഡി.എം.എ. മുൻ പ്രസിഡൻ്റ് സുനിൽ പൈങ്ങോളിൻ്റെ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിംഗ്, മനസ്സിൽ പ്രതീക്ഷയുടെ തിരിനാളം നൽകുന്നതായി.
ഡി.എം.എ. പ്രസിഡൻ്റ് രാജേഷ് കുട്ടിയുടെ സ്വാഗതം പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു. 
ഡി.എം.എ. ഡിട്രോയിറ്റിൻ്റെ 14-ലോളം കുടുംബാംഗങ്ങളാണ്, ഈ സാന്ത്വനം സംഗീത നിശയിൽ ഗാനങ്ങൾ ആലപിച്ചത്. സുനിൽ പൈങ്ങോളിനൊപ്പം, രാജേഷ് നായർ, റോജൻ തോമസ്, അജിത് അയ്യമ്പിള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡി.എം.എ. വൈസ് പ്രസിഡൻ്റ് മാത്യൂസ് ചെരുവിൽ, ബി.ഒ.ടി. ചെയർമാൻ തോമസ് കത്തനാൾ, വൈസ് ചെയർമാൻ സുദർശന കുറുപ്പ്, സീനിയർ കമ്മറ്റി അംഗം കുര്യാക്കോസ് പോൾ എന്നിവർ ഗായകർക്ക് ആശംസകൾ അറിയിച്ചു. 
ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ്റെ അംഗങ്ങളായ ശ്രുതി പ്രതാപ്, ദിനേശ് ലക്ഷ്മൺ, പ്രശാന്ത് ചന്ദ്രശേഖർ, പ്രവീൺ നായർ, സരിത പ്രവീൺ നായർ, ആൻ്റണി മണലേൽ, ബോബി ആലപ്പാട്ടുകുന്നേൽ, പ്രീതി ബോബി, മധു നായർ, പ്രദീപ് ശ്രീനിവാസൻ, അഭിലാഷ് പോൾ, കൃഷ്ണരാജ് യൂ., സുനിൽ പൈങ്ങോൾ, രാജേഷ് നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. 5/23/2020 ശനിയാഴ്ച്ച വൈകിട്ട് 7:30 മണിക്ക് ആരംഭിച്ച പരിപാടി,  ഏകദേശം 10:30 മണിയോടെ സെക്രട്ടറി വിനോദ് കൊണ്ടൂരിൻ്റെ കൃതഞ്ജയോടെ അവസാനിച്ചു.
പരിപാടിയുടെ ആദ്യാവസാനം വരെ എല്ലാവരും പങ്കെടുത്തത്, കോവിഡ് പേമാരിയിൽ ആളുകൾ എത്രമാത്രം സാമൂഹികമായ കൂട്ടായ്മയ്ക്ക് ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു ഓൺലൈൻ സംഗീത നിശ ഉടനെ തന്നെ നടത്തുമെന്ന് സംഘടനയുടെ പ്രസിഡൻ്റ് രജേഷ് കുട്ടി അറിയിച്ചു. 
ഈ കൊറോണക്കാലത്തും ഡി.എം.എ. ഒട്ടനവധി സമൂഹിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 
കൂടുതൽ വിവരങ്ങൾക്ക്:
രാജേഷ് കുട്ടി 313 529 8852, വിനോദ് കൊണ്ടൂർ 313 208 4952, ശ്രീകുമാർ കമ്പത്ത് 313 550 8512.
 
വിനോദ് കൊണ്ടൂർ ഡേവിഡ്.