കൊറോണ വൈറസ് രോഗം ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899 ആയപ്പോള്‍ സ്പെയിനിലേത് 17,489 ആയി. സ്പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,69,496 ഉം ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,66,363 ആണ്. സ്പെയ്നിലും ഇറ്റലിയിലും മരണ നിരക്കില്‍ നേരിയ കുറവുണ്ട്.
സ്പെയിനില്‍ 619 പേരും ഇറ്റലിയില്‍ 431 പേരുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്ബോള്‍ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സ്പെയിനില്‍ 62,391 പേരും ഇറ്റലിയില്‍ 34,211 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. 4092 പേര്‍ക്കാണ് ഇന്നലെ ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ സ്പെയിനില്‍ 4,167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.