മോസ്‌കോ| അണുനാശിനി തുരങ്കം നിര്‍മിച്ച്‌ കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നേടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. വീടിനോട് ചേര്‍ന്ന് ഒരു അണുനാശിനി തുരങ്കം നിര്‍മിച്ചാണ് അദ്ദേഹം കൊറോണ വൈറസിനെ പ്രതിരോധിച്ചത്. വസതിയില്‍ സന്ദര്‍ശിക്കാന്‍ വരുന്ന മോസ്‌കോയ്ക്ക് അകത്തുള്ളവരും പുറത്തു നിന്ന് വരുന്നവരും ഈ തുരങ്കം കടന്ന് വേണം വരാനും പോകാനും. ആര്‍ ഐ എ വാര്‍ത്താ ഏജന്‍സിയാണ് ചൊവ്വാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

പെന്‍സ നഗരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്ബനിയാണ് തുരങ്കം നിര്‍മിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നോവൊ ഒഗാരിയോവൊ വസതിക്ക് സമീപമാണ് തുരങ്കം സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സന്ദര്‍ശകരെ സ്വീകരിക്കും. മുഖംമൂടി ധരിച്ച ആളുകള്‍ ഇതുവഴി കടന്നുപോകുമ്ബോള്‍ സീലിംഗില്‍ നിന്ന് അണുനാശിനി തളിക്കുമെന്ന് ആര്‍ ഐ എ പ്രസിദ്ധീകരിച്ച തുരങ്കത്തിന്റെ പ്രവര്‍ത്തന രീതിയില്‍ പറയുന്നു.

റഷ്യയില്‍ ഇതുവരെ 500,00 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇവടെ മരണനിരക്ക് കുറവാണ്. ബ്രസീലിനും യു എസിനും ശേഷം രോഗബാധിതരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് റഷ്യ.