കൊച്ചിയിൽ അച്ഛനെ മകൻ വെട്ടികൊലപ്പെടുത്തി. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണു പരുക്കേറ്റ് ആശുപത്രിയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റു കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരുക്കേറ്റ ഭരതനെ ഉടൻ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചിരുന്നു. കൊലപാതകിയായ മകന്റെ അറസ്റ്റ് ചേരാനെല്ലൂർ പൊലീസ് ഉടൻ ശേഖപ്പെടുത്തും.