കോഴിക്കോട്: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53) ആണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതയായിരുന്നു ആമിന. കേരളത്തിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.
മേയ് 20ന് അബുദാബിയില്‍ നിന്ന് നെടുമ്ബാശേരിയില് വന്നിറങ്ങിയ ഇവര്‍ ക്യാന്‍സര്‍ രോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവന് നിലനിര്‍ത്തിയത്. ആമിനയ്ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
2017മുതല്‍ കാന്‍സര്‍ രോഗബാധിതയാണ് ആമിന. കാന്‍സര്‍ നാലാം ഘട്ടത്തിലായിരുന്ന ഇവര്‍ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.