ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

ഇ​യാ​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 26 ന് ​പ​നി​യും ജ​ല​ദോ​ഷ​വു​മാ​യി ത​ല​ശേ​രി​യി​ല്‍ ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ ​നി​ന്നും തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. വീ​ണ്ടും 29 നും 30 ​നും ത​ല​ശേ​രി​യി​ലെ​ത്തി അ​ദ്ദേ​ഹം ചി​കി​ത്സ​ തേ​ടി. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ 31 ന് ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഈ ​മാ​സം ആ​റി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച​ത്. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഏ​ഴാം തി​യ​തി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്നു. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല.