കൊച്ചി: കോ​വി​ഡ് മ​ഹാ​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ വാ​നോ​ളം പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍. “കേ​ര​ള​ത്തി​ന്‍റെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’ എ​ന്നാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

“കേ​ര​ള​ത്തി​ലെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍! ശ്രീ​മ​തി. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, പ​ല​ര്‍​ക്കും പ്ര​ചോ​ദ​നം. ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്’. പ്രി​യ​ദ​ര്‍​ശ​ന്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഒ​ൻപത് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രി​ല്‍ മൂ​ന്നും കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​രോ​ന്നും എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്ത് 1,46,686 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 752 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.