ഷിക്കാഗോ: ∙കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2021 ഓഗസ്റ്റ് 28-നു വൈകിട്ട് 5 മുതല്‍ ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തും.

സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും നല്ല നാളുകളെ വരവേല്‍ക്കുക എന്നതാണ് ഓണാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെന്നു പ്രസിഡന്റ് ഷൈന്‍ പേരേര, സെക്രട്ടറി ഷിനോയ് കാനില്‍, ട്രഷറര്‍ സച്ചിന്‍ സാജന്‍, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍, കോ- ചെയര്‍മാന്‍ സോണി ചെറിയശേരില്‍ എന്നിവര്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി "നാടന്‍ സോള്‍’ ബാന്റിന്റെ ശ്രുതിമധുരമായ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കോവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം നടത്തുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.