എ.സി. ജോര്‍ജ്ജ്

ഹ്യൂസ്റ്റന്‍: ആസന്നമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാഡിബേറ്റ്‌ഫോറം, യു.എസ്.എ. അത്യന്തംവാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍-വെര്‍ച്വല്‍ (സൂം) ഡിബേറ്റ്-സംവാദം-ഒക്‌ടോബര്‍ 16ന്, വെള്ളിവൈകുന്നേരം 8 മണിമുതല്‍ (ന്യൂയോര്‍ക്ക്‌ടൈം)കേരളാഡിബേറ്റ്‌ഫോറത്തിന്റെആഭിമുഖ്യത്തില്‍വെര്‍ച്വല്‍ (സൂം) ഡിബേറ്റ്‌സംഘടിപ്പിക്കുന്നു. അമേരിക്കന്‍ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ അത്യന്തംവിധിനിര്‍ണ്ണായകമാണ്. ഇവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളുംഅടിയൊഴുക്കുകളുംമറ്റ് അമേരിക്കന്‍ പൗരന്മാരെപ്പോലെതന്നെ ഇവിടത്തെ കേരളകുടിയേറ്റക്കാരേയുംഅവരുടെസന്തതി പരമ്പരകളായ പിന്‍തലമുറയേയും ബാധിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ഏതാനും ദിവസങ്ങള്‍മാത്രംബാക്കി നില്‍ക്കെയാണ്‌കേരളാഡിബേറ്റ്‌ഫോറംയു.എസ്.എ.യുടെ ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) സംവാദം. ഇലക്ഷന്‍ ഗോദയില്‍ കൊമ്പുകോര്‍ക്കുന്ന മുഖ്യരണ്ടുകക്ഷികളിലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡൊനാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെജോസഫ് ബൈഡന്‍, എന്നിവരുടെഇരുചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട്‌രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളി പ്രമുഖര്‍ ആശയ, അജണ്ടകള്‍ നിരത്തിക്കൊണ്ട്കാര്യകാരണസഹിതം പക്ഷപതിപക്ഷ ബഹുമാനത്തോടെആരോഗ്യപരമായിഏറ്റുമുട്ടുകയാണ്. ആവേശംഅലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍സംവാദത്തിലേക്ക്ഏവരേയുംസ്വാഗതംചെയ്തിരിക്കുകയാണ്. കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന കേരളഡിബേറ്റ്‌ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയില്‍ഏവരുംമോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളുംകര്‍ശനമായി പാലിക്കേണ്ടതാണ്. കേരളാഡിബേറ്റ്‌ഫോറംയു.എസ്.എ., ഔദ്യോഗികമായി ഒരു പാര്‍ട്ടിയേയും പിന്‍തുണക്കുന്നില്ല. അതുപോലെഇവിടത്തെ മലയാളികളുടെരാഷ്ട്രീയ സാമൂഹ്യസാംസ്‌കാരികസംഘടനാരംഗത്തും മാധ്യമരംഗത്തും പക്ഷങ്ങളുണ്ടെങ്കില്‍ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ്‌കേരളാഡിബേറ്റ്‌ഫോറംയു.എസ്.എ. നിലകൊള്ളുന്നത്. അതിനാല്‍വിവിധസംഘടനാ ഭാരവാഹികളേയും പ്രവര്‍ത്തകരേയും മാധ്യമങ്ങളേയും, ഒരേ പോലെആദരവോടെയാണ്‌കേരളാഡിബേറ്റ്‌ഫോറംയു.എസ്.എ. സ്വാഗതംചെയ്യുന്നത്. ഈഡിബേറ്റ്-ഓപ്പണ്‍ ഫോറത്തിന്റെ പ്രത്യേകതവിവിധ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ക്കുംപൊതുജനങ്ങള്‍ക്കുംതുല്യസമയവും പ്രാധിനിധ്യവും നല്‍കി പറ്റുന്നത്ര ജനകീയആശയങ്ങളും, സ്പന്ദനങ്ങളും പ്രകടമാക്കുകയാണുലക്ഷ്യം. അഞ്ചോആറോആളുകള്‍പാനലിസ്റ്റുകളായിതുടര്‍ച്ചയായിഅങ്ങുസംസാരിച്ചു പോകുകയല്ലാഇവിടെചെയ്യുന്നത്

ഈ ഡിബേറ്റില്‍ജോസഫ്‌ബൈഡനോ, ഡൊനാള്‍ഡ് ട്രംപോ, നേരിട്ട്‌വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോര്‍മ്മിക്കുക. അത് അസാദ്ധ്യവുമാണല്ലോ. അവരിരുവര്‍ക്കുംവേണ്ടി അമേരിക്കന്‍ മലയാളിരാഷ്ട്രീയ പ്രബുദ്ധര്‍ റിപ്പബ്ലിക്കന്‍ സൈഡിലും,ഡെമോക്രാറ്റിക്‌സൈഡിലും, നിന്ന്‌സൗഹാര്‍ദ്ദപരമായിഏറ്റുമുട്ടുകയാണ്. ഈ അമേരിക്കന്‍ രാഷ്ട്രീയ ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ്‌സംവാദത്തിലേക്ക്‌സംഘാടകര്‍ഏവരേയുംസ്വാഗതംചെയ്തിരിക്കുകയാണ്. ഈ പ്രസ്‌റിലീസ് ഒരു ഷണകത്തായികൂടെകരുതുക.
ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായിനിരവധി ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ്‌സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണംഅത്യന്താപേക്ഷിതമാണ്.ഒക്‌ടോബര്‍ 16ന്, വെള്ളിവൈകുന്നേരം 8 മണിമുതല്‍ (ന്യൂയോര്‍ക്ക്‌ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കുംഡിബേറ്റ്തുടങ്ങുക. അമേരിക്കയിലെവിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്8 പിഎംഎന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെഅടിസ്ഥാനത്തില്‍ അവരവരുടെസ്റ്റേറ്റിലെസമയം കണക്കാക്കിവെര്‍ച്വല്‍ (സൂം) ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്..
കൂടുതല്‍വിവരങ്ങള്‍ക്ക്‌വിളിക്കുക:-
എ.സി. ജോര്‍ജ്ജ് :281-741-9465, സണ്ണി വള്ളിക്കളം : 847-722-7598,
തോമസ്ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178,
തോമസ്‌കൂവള്ളൂര്‍ : 914-409-5772,ജോസഫ് പൊന്നോലി : 832-356-7142

സൂം. മീറ്റിങ്ങില്‍പ്രവേശിക്കുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂംആപ്പുതുറന്നുഎൈഡി, പാസ്‌വേഡ്‌കൊടുത്തുകയറുക.

Meeting ID: 223 474 0207
Passcode: justice