ക ര്‍ണ്ണാടക: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി കര്‍ണ്ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നാണ് കര്‍ണാടകയുടെ തീരുമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മാസം 31 വരെയായിരിക്കും വിലക്ക്.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 35,000 കടന്നു. 1239 പേരാണ് ഇതുവരെ മരണപ്പെട്ടത്. 1,760 പേര്‍ക്ക് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 81 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 11,764 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 694 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.