തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാനൊരുങ്ങുകയാണ് കേരളം. തിരിച്ചു വരുന്നവരുടെ എണ്ണം കൂടിയപ്പോളാണ് രോഗവ്യാപനവും കൂടിയത്. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാള്‍ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അടുത്തയാഴ്ച 3000 സാമ്ബിളുകള്‍ സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും.
ആരോഗ്യ, പൊലീസ് രംഗത്തുളളവര്‍ അടക്കം മുന്‍ഗണനാ വിഭാഗക്കാര്ക്കായുളള സെന്റിനൈല്‍ സര്‍വൈലന്‍സ്, സാധാരണജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്റഡ് ടെസ്റ്റ് എന്നിവയാണ് അവ. ഏപ്രില്‍ അവസാനവാരമാണ് ഇത്തരത്തില്‍ വ്യാപകമായി ജനങ്ങളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കായുളള വ്യക്തിഗത പരിശോധനകള്‍ക്ക് പുറമേ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകള്‍ നടക്കുന്നുണ്ട്.
സമ്ബര്ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞതോടെ ഇത് ഏറെക്കുറെ ഒഴിവാക്കി. സെന്റിനൈല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ദിനംതോറും ശരാശി 450ഓളം പേരുടെ സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും നിരീക്ഷണത്തില്‍ കഴിയുന്നവരാണെങ്കിലും സമ്ബര്ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളില്‍ നിന്നും അടുത്തഘട്ടമായി കൂടുതല്‍ സാമ്ബിളുകള്‍ ശേഖരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 51, 310 സാമ്ബിളുകളാണ് പരിശോധിച്ചിട്ടുളളത്. നിലവില്‍ സംസ്ഥാനത്ത് ദിനംതോറും നടത്തുന്ന പരിശോധനയുടെ എണ്ണം ശരാശരി 1400 ആണ്. പ്രതിദിന പരിശോധനകളുടെ കണക്കില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. എന്നാല്‍ കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്ബോള്‍ പരിശോധന കുറവെന്ന് പറയാനാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.