ഡല്‍ഹി : ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു . കൂടാതെ കേരളത്തിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്നുള്ള നോണ്‍ എ. സി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് പുറപ്പെടും.

1304 യാത്രക്കാരാനുള്ളത്. ഇതില്‍ 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്. ബംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ദിവസേന നോണ്‍ എ. സി ചെയര്‍കാര്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.അതേസമയം വിവിധ ഇടങ്ങളില്‍ കുടുങ്ങിയഅതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ട്രെയിന്‍ വരുന്ന മുറയ്ക്ക് അനുമതി നല്‍കും.