കത്തോലിക്കാ സഭ നേരത്തേ തന്നെ ധ്യാനകേന്ദ്രങ്ങളും ഇതരസ്ഥാപനങ്ങളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ റിലൈസേഷന്‍ എന്നീ ധ്യാനകേന്ദ്രങ്ങളും, തൃശൂര്‍ അതിരൂപതയുടെ അളഗപ്പ പോളിടെക്നിക്കിലെ ആനിമേഷന്‍ സെന്ററുമാണ് പ്രധാന ക്വാറന്‍ന്റിന്‍ കേന്ദ്രങ്ങള്‍.

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഒരു ഭാഗത്ത് മാലിയില്‍ നിന്നെത്തിയ 27 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഒപ്പം പോട്ട ആശ്രമത്തിലെ നൂറു മുറികള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തിട്ടുണ്ട്. എറണാകുളം – അങ്കമാലി രൂപതയിലെ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ 60 പ്രവാസികള്‍ക്ക് ക്വരന്റിനില്‍ കഴിയുവാനുള്ള സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്.

കോട്ടയം രൂപതയുടെ കീഴിലുള്ള തുവാനിസ റിട്രീറ്റ് സെന്ററില്‍ പ്രവാസികളായ 29 പേരാണ്. ധ്യാനകേന്ദ്രം വിട്ടുനല്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചത് കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടാണ്. ഇങ്ങനെ മിക്ക രൂപതകളിലെ സ്ഥാപനങ്ങളും പ്രവാസികള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് കത്തോലിക്കാ സഭ വീണ്ടും മാതൃകയായി.

ധ്യാനകേന്ദ്രങ്ങളെ എല്ലാവരും കുറ്റം പറയുമെങ്കിലും ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമല്ല അവശ്യ സന്ദര്‍ഭങ്ങളിലും ഈ വാതിലുകള്‍ തുറക്കപ്പെടും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കത്തോലിക്കാസഭ.