മനാമ: ബഹ്റൈന്‍ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍േട്ടഡ് വിമാനം ഇന്ത്യന്‍ സമയം രാത്രി 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. 169 യാത്രക്കാരുമായി ഉച്ചക്ക് 2.45നാണ് ബഹ്റൈനില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, മറ്റ് രോഗംകൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്.വലിയൊരു വിഭാഗം പ്രവാസികള്‍ നാട്ടിലേക്ക് പോകാനാവാതെ ദുരിതമനുഭവിക്കുന്നത് മനസിലാക്കിയാണ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് ആരംഭിച്ചത്.