പാലക്കാട്: കെ.എസ്.ആര്‍.ടി.സി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ഇന്ന് പുന:രാരംഭിക്കും. പാലക്കാട് ഡിപ്പോയില്‍ നിന്ന് തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് സര്‍വീസ്. 12 വീതം സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 6.30 മുതല്‍ വൈകിട്ട് ഏഴുവരെ അരമണിക്കൂര്‍ ഇടവിട്ട് ബസുണ്ടാകും.
മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. നിന്ന് യാത്ര ചെയ്യാനാകില്ല. ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിച്ചതിനാല്‍ ലോക്ക്ഡൗണിന് മുമ്ബുള്ള ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. നിലവില്‍ 59 ബസുകള്‍ ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കൊവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്.