ലണ്ടന്‍: കൊറോണ പ്രതിസന്ധിക്കിടെ ലോകം കാത്തിരിക്കുന്ന മാരത്തണിന് തുടക്കത്തിലേ പ്രതിസന്ധി. ലോകചാമ്പ്യന്‍ കെനേസിയ ബെക്കലേ പരിക്കേറ്റ് പിന്മാറിയതാണ് ആരാധകരെ നിരാശരാക്കുന്നത്. നാല്‍പ്പതാമത് ലണ്ടന്‍ മാരത്തണാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ ചാമ്പ്യനായത് കെനിയയുടെ കിംപ്‌ചോഗെയാണ്. എത്തിയോപ്പിയയുടെ ലോകോത്തര മാരത്തണ്‍ താരമാണ് കെനേസിയ ബേക്കലേ. കണങ്കാലിനേറ്റ പരിക്കുകാരണം മത്സരിക്കുന്നില്ലെന്നാണ് ബേക്കലേയുടെ തീരുമാനം. നാലു തവണ ചാമ്പ്യനാണ് ബേക്കലേ.
ബേക്കലേയുടെ പിന്മാറ്റത്തെ തുടര്‍ന്ന കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ എത്യോപ്യയുടെ മോസിനെറ്റ് ജെറിമ്യൂവിന് സാധ്യത കൂടി. മൂന്നാം സ്ഥാനത്ത് എത്യോപ്യയുടെ മുളേ വാസിഹുനാണ്. ആതിഥ്യമരുളുന്ന ബ്രിട്ടന്റെ മോ ഫാറ കഴിഞ്ഞ തവണ മൂന്ന് മിനിറ്റ് വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തിയ താരമാണ്.