സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായുള്ള സര്‍വീസിന് പിന്നാലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

 

പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങള്‍, സിവില്‍ സ്റ്റേഷനുകള്‍, കളക്ടറേറ്റുകള്‍, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ഉണ്ടാകും. പൊതുഗതാഗത സംവിധാനത്തിന്റെ അഭാവം മൂലം ഓഫീസുകളിലെത്താന്‍ കഴിയുന്നില്ലെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജീവനക്കാരുടെ എണ്ണം നിശ്ചയിച്ച്‌, റൂട്ട് മാപ്പ് തയ്യാറാക്കി, ശാരീരിക അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ കോണ്‍ട്രാക്‌ട് ക്യാരേജുകളായി സര്‍വീസുകള്‍ ആരംഭിക്കാനാണ് അനുമതി. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുക.