തിരുവനന്തപുരം : ഓണക്കാലം കണക്കിലെടുത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി . കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്തംബര്‍ രണ്ടുവരെ പൊതുഗതാഗതത്തിന് അനുമതി നല്‍കി . രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ സര്‍വീസ് നടത്താം . കെഎസ്‌ആര്‍ടിസി വെള്ളിയാഴ്ചമുതല്‍ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കും .
ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ദീര്‍ഘദൂര യാത്ര ചെയ്യാനാവുക . ടിക്കറ്റുകള്‍ www.online.keralartc.com വെബ്സൈറ്റില്‍ ലഭ്യമാണ് . ഫോണ്‍: 9447071021, 0471 2463799 .
സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകളുടെ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു അറിയിച്ചു .