കുവൈറ്റ് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 608 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏഴു പേര് കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു ഇവര്‍. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര് ഇന്ത്യക്കാരാണ്. ഇതുവരെയായി 7230 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 180, അഹ്മദി ഗവര്‍ണറേറ്റില്‍ 175, ഹവാലി ഗവര്‍ണറേറ്റില്‍ 114, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78, ജഹ്റ ഗവര്‍ണറേറ്റില്‍ 61 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 685 പേര് ചൊവ്വാഴ്ച രോഗവിമുക്തരായി.
ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7138 ആയി. 15097 പേരാണു ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 196 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.