കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 845 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24,112 ആയി.
പുതിയ കേസുകളില്‍ 208 ഇന്ത്യക്കാരും, 212 സ്വദേശികളും, 161 ബംഗ്ളാദേശികളും, 91 ഈജിപ്ഷ്യന്സും ഉള്‍പ്പെടുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 255, അഹ്മദി ഗവര്‍ണറേറ്റില്‍ 222, ജഹ്റ ഗവര്‍ണറേറ്റില്‍ 189, ഹവല്ലി ഗവര്‍ണറേറ്റില്‍ 96, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 83 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പത്തുപേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 185 ആയി. 752 പേര് രോഗവിമുക്തരായതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 8698 ആയി. 15,229 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.