കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി കു​വൈ​ത്തി​ല്‍​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച 171 ഇ​ന്ത്യ​ക്കാ​ര്‍ യാ​ത്ര തി​രി​ച്ചു. ദൗ​ത്യ​ത്തി​​െന്‍റ ര​ണ്ടാം ദി​വ​സം നാ​ല്​ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം ചെ​ന്നെ​യി​ലേ​ക്ക്​ പ​റ​ന്നു. ചൊ​വ്വാ​ഴ്​​ച അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്കും ബു​ധ​നാ​ഴ്​​ച കോ​ഴി​ക്കോ​േ​ട്ട​ക്കും വി​മാ​ന​മു​ണ്ട്. ശ​നി​യാ​ഴ്​​ച കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വി​സ്​ ഉ​ണ്ടാ​യി​രു​ന്നു. അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്കും കോ​ഴി​ക്കോ​േ​ട്ട​ക്കു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ ​ഒാ​ഫി​സി​ല്‍​നി​ന്ന്​ ഫോ​ണ്‍ കാ​ള്‍ വ​ന്നു.

ടേ​ക്​ ഒാ​ഫി​ന്​ നാ​ലു​മ​ണി​ക്കൂ​ര്‍ മു​മ്ബ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി കൗ​ണ്ട​റി​ല്‍​നി​ന്ന്​ ടി​ക്ക​റ്റ്​ കൈ​പ്പ​റ്റാ​നാ​ണ്​ നി​ര്‍​ദേ​ശം. ​ക​ര്‍​ഫ്യൂ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന്​ എം​ബ​സി വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും​ 80 ദീ​നാ​ര്‍ ത​ന്നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. മേ​യ്​ 14 വ​രെ നി​ശ്ച​യി​ച്ച ഒ​ന്നാം​ഘ​ട്ട തി​രി​ച്ചെ​ത്തി​ക്ക​ല്‍ ദൗ​ത്യ​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 64 വി​മാ​ന​ങ്ങ​ളാ​ണ്​ ഷെ​ഡ്യൂ​ള്‍ ചെ​യ്​​തി​ട്ടു​ള്ള​ത്. കു​വൈ​ത്തി​ല്‍​നി​ന്ന്​ ഇൗ ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച്​ വി​മാ​ന​ങ്ങ​ളാ​ണ്​ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.