കുവൈറ്റ്: കൊവിഡ് ബാധിച്ച്‌ കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 124 ആയി. 804 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതര്‍ 17,568 ആയി. കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപാണ് (51) മരിച്ച മലയാളി. പുതിയ രോഗികളില്‍ 261 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5,667 ആയി.

കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന സ്ഥലത്തെല്ലാം കൊവിഡ് ബാധിതരുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രവാസികളാണ് കുവൈറ്റില്‍ അധികവും ഇതില്‍ നാട്ടില്‍ പോകാന്‍ തയ്യാറാകുന്ന പ്രവാസികളെ അതാത് നാടുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മലയാളികളില്‍ തിരിച്ച്‌ വരാന്‍ ആഗ്രഹിക്കാത്തവരുമുണ്ട്. തിരിച്ച്‌ വന്നാല്‍ മടങ്ങിപ്പോകാന്‍ കഴിയുമോ എന്ന ആശങ്ക പരത്തുന്നുണ്ട്. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതും, സ്വദേശികള്‍ പ്രധാന ജോലികളില്‍ കയറിപ്പറ്റുന്നതും പ്രവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. അതുകൊണ്ടാണ് പലരും വരാന്‍ മടിക്കുന്നതെന്ന് അറിയുന്നു.