കുവൈറ്റ് സിറ്റി : 325 ഇന്ത്യക്കാരടക്കം 1041 പേര്‍ക്ക്​ കൂടി കുവൈറ്റില്‍ വ്യായാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവര്‍ 18,609ഉം, മരണപ്പെട്ടവര്‍ 129ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 320 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 5205 ആയി ഉയര്‍ന്നു.

13,275 പേരാണ് നിലവില്‍ ​ ചികിത്സയിലുള്ളത്​. ഇതില്‍ 181 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 261,071 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ്​ 383, ഹവല്ലി ഗവര്‍ണറേറ്റ്​ 173, അഹ്​മദി ഗവര്‍ണറേറ്റ്​ 276, ജഹ്​റ ഗവര്‍ണറേറ്റ്​ 103, കാപിറ്റല്‍ ഗവര്‍ണറേറ്റ്​ 107 എന്നിങ്ങനെയാണ്​ പുതിയ കോവിഡ് ബാധിതരുടെ എണ്ണം.