കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് രണ്ട് മലയയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ നാട്ടിക സ്വദേശി പതിയാപറമ്ബത്ത് താജുദ്ദീന്‍ എന്ന ഷാജി(52), കൊല്ലം കരുനാഗപള്ളി സ്വദേശി ചങ്കൂരത്ത് വീട്ടില്‍ വിജയന്‍ പിള്ള(57) എന്നിവരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഫര്‍വാനിയയിലെ താമസ സ്ഥാലത്ത് വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴി മധ്യേയാണു താജുദ്ദീന്‍ മരണമടഞ്ഞത്. സ്വന്തമായി ടെയ്‌ലറിങ് സ്ഥാപനം നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സബിത. മക്കള്‍: അനസ്, അസ്‌ന.

ബദര്‍ മുല്ലയിലെ ജീവനക്കാരനാണ് മരണമടഞ്ഞ വിജയന്‍. അബ്ബാസിയയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.