കോട്ടയം: കുവൈത്തില്‍ നിന്നെത്തിയ ഉഴവൂര്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ നഴ്‌സിന്റെ 2 വയസ്സുള്ള മകന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 0396 വിമാനത്തിലാണ് ഇരുവരും കേരളത്തിലെത്തിയത്.

കുവൈത്തിലെ അബ്ബാസിയയില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ പിതാവിനും ഒപ്പമായിരുന്നു രോഗ സ്ഥിരീകരിച്ച അമ്മയും മകനും. കൂടെ ഉണ്ടായിരുന്ന ഇവരുടെ ഭര്‍ത്തൃ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെയ് ഏഴിന് ഇവര്‍ക്കും ഭര്‍ത്താവിനും മകനും കൊവിഡ് പരിശോധന നടത്തി. ഗര്‍ഭിണിയായതിനാല്‍ ഫലം വരും മുന്‍പേ 2 വയസുകാരനായ മകനൊപ്പം മെയ് ഒമ്ബതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തി. പരിശോധനകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലത്തി നിരീക്ഷണത്തില്‍ കഴിഞ്ഞു. കുവൈത്തില്‍ നടത്തിയ പരിശോധന ഫലത്തില്‍ ഇരുവര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നടത്തിയ പരിശോധനയിലും ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഭര്‍ത്തൃ മാതാവ്, ഭര്‍ത്തൃ സഹോദരന്‍ എന്നിവരേയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നെടുമ്ബാശേരിയില്‍ നിന്ന് ഇവര്‍ വന്ന കാറിന്റെ ഡ്രൈവര്‍ എന്നിവര്‍ക്ക് അടുത്ത ദിവസം പരിശോധന നടത്തും.