മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ (38) ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത് .അമ്ബഴത്തിങ്കല്‍ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കള്‍ കുവൈത്തില്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്ബനിയില്‍ ഡ്രൈവര്‍ ആയിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിക്കുകയും ആയിരുന്നു.

കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി നഴ്‌സും ഇന്ന് കോവിഡിന് കീഴടങ്ങി. പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, ഏറം ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ (59) ആണു മരിച്ചത്. ഇന്ന് ഉച്ചക്ക്‌ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ആയിരുന്നു മരണം. രണ്ടു ദിവസം മുന്‍പാണ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ ഷാബ്‌ മെഡിക്കല്‍ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. മക്കള്‍ സാറ ടെണ്‍സണ്‍, തോമസ്‌ ജേക്ക്കബ്‌ (ഇരുവരും കുവൈത്തില്‍). പിതാവ്‌ മാവേലിക്കര വെട്ടിയാര്‍ എം.ഓ. പത്രോസ്‌.

തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്ബില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) അമീരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത് .25 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലര്‍ ആയിരുന്നു. ഭാര്യ ശരീഫ . മക്കളില്ല.

കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍ (49) ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. കോവിഡ് ബാധിച്ചു നിരീക്ഷണത്തില്‍ ആയിരുന്നു. അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന. രണ്ടു മക്കള്‍