കായംകുളം: മൂന്ന് സ്ഥലങ്ങളിൽ നിന്നായി 6,500 കിലോ പഴകിയ മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് കൊണ്ടുവന്ന 3,500 കിലോ പഴകിയ മത്സ്യം ബുധനാഴ്ച രാവിലെയാണ് പിടികൂടിയത്.
കായംകുളം എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2,500 കിലോ പഴകിയ മത്സ്യവും പിക്ക്അപ്പ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോ മത്സ്യവും ആരോഗ്യവകുപ്പ് കണ്ടെത്തി. പോലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര തുടങ്ങിയ മീനുകൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ് എല്‍.സ്റ്റീഫന്‍ പറഞ്ഞു. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് കൊണ്ടുവന്ന 3,500 കിലോ പഴകിയ മത്സ്യം കായംകുളത്തെ ഒരു കമ്മീഷന് ഏജന്‍സിയിലേക്ക് കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍ മൊഴി നല്കി.
കായംകുളത്തും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.