കോട്ടയം : തൃക്കോതമംഗലത്ത് കാറിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം.

അഞ്ചംഗ കുടുംബമാണ് കാറിൽ സഞ്ചരിച്ചത്. പരിക്കേറ്റ നാല് പേർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അപകടവിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.