കായികരംഗത്തെ ലൈംഗികവല്‍ക്കരണത്തിനെതിരെ ജര്‍മ്മന്‍ വനിതാ ഒളിമ്പിക് ജിംനാസ്റ്റുകള്‍ ശരീരം മുഴുവന്‍ മറയുന്ന വേഷം ധരിച്ച് പ്രതിഷേധം നടത്തി . സ്വിംസ്യൂട്ട് മാതൃകയിലുള്ള ബിക്കിനി കട്ട് ലിയോടാര്‍ഡിന് പകരം, കണങ്കാല്‍ വരെയെത്തുന്ന ശരീരം മുഴുവന്‍ മറയുന്ന വേഷം ധരിച്ചാണ് ജര്‍മ്മന്‍ ടീം ഇന്നലെ ഒളിമ്പിക്സില്‍ അരങ്ങില്‍ എത്തിയത്. സ്പോര്‍ട്സിന്റെ ലൈംഗികവത്കരത്തിനെതിരെയുള്ള നിലപാടിന്റെ ഭാഗമായിട്ടാണ് വേഷം മാറ്റുന്നതെന്നായിരുന്നു ജിംനാസ്റ്റിക് ടീം പ്രതികരണം അറിയിച്ചത്.
പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് വ്യക്തമാക്കി. ഞങ്ങള്‍ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് ഒളിമ്പിക്സിനെിത്തിയ ടീമംഗം പൗലീന്‍ ഷേഫര്‍ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവന്‍ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം ഷെയ്ഫര്‍ ചോദ്യത്തിനുള്ള മറുപടിയായി പറയുന്നു.