വാന്‍ക്വോവര്‍: കാനഡയിലെ വാന്‍ക്വോവറില്‍ കുടുങ്ങിയ 200 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചു. വാന്‍ക്വോവറിലെ വൈ.വി.ആര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ- 1190 വിമാനം ഡല്‍ഹിയിലും അമൃത്സറിലുമാണ് പൗരന്മാരെ എത്തിക്കുക.

മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ അടക്കമുള്ളവരാണ് യാത്രാ സംഘത്തിലുള്ളത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കാനഡയില്‍ നിന്നുള്ള ആദ്യ ഒഴിപ്പിക്കന്‍ നടപടിയാണിത്. വാന്‍ക്വോവറില്‍ നിന്ന് എയര്‍ ഇന്ത്യ നടത്തുന്ന ആദ്യ സര്‍വീസും ആണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് ഇന്ത്യക്കാര്‍ കാനഡയില്‍ കുടുങ്ങിയതെന്ന് വാന്‍ക്വോവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഒഴിപ്പിക്കലിന്‍റെ ആദ്യ ഘട്ടം മെയ് ഏഴിനും രണ്ടാം ഘട്ടം മെയ് 16നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്