മുംബൈ; കൊറോണ കാലത്ത് നൊമ്ബരമുണര്‍ത്തുന്ന വാര്‍ത്തയായി അങ്കമാലി സ്വദേശിയുടെ മരണം, ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ മലയാളിയാണ് മരിച്ചത്.

ഏറെ നാളായി നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അനൂപ് മരിച്ചത്. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് (40) മരിച്ചത്. മുംബൈയില്‍ കുടുങ്ങിപ്പോയ അനൂപ് കേരളത്തിലേക്ക് വരാനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.