കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഡി.ഐ.ജി ഓഫിസിലെ പി.ആര്‍.ഒ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ കാണ്‍പൂരില്‍ കോവിഡ്​ ബാധിച്ച പൊലീസുകാരുടെ എണ്ണം 24ആയി.

കാണ്‍പൂര്‍ ജില്ലാ ചീഫ്​ മെഡിക്കല്‍ ഓഫീസര്‍ അശോക്​ ശുക്ലയാണ്​ ഇക്കാര്യമറിയിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക്​ മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി സി.ആര്‍.പിഎഫ്​ ആസ്ഥാനം സീല്‍ ചെയ്​തിരിക്കുകയാണ്​.