കാബൂള്‍: കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനൊപ്പം ചേരുമെന്ന സമൂഹ മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. താലിബാന്‍ കശ്മീരിലെ ജിഹാദുമായി ചേരുന്നു എന്ന മാധ്യമങ്ങളിലെ പ്രസ്താവന തെറ്റാണെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഇസ്ലാമിക് എമിറേറ്റിന്‍റെ നയം വ്യക്തമാണെന്നും താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നാണ് താലിബാന്‍റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.